G Venugopal Songs Melody Kavithakal Hits Film Songs Devotional Album

Monday, August 16, 2010

G.Venugopal Blog


"ശ്രീരാഗാര്‍ദ്രം മലയാളം എന്റെ മാനസ സരസ്സിലെ രാഗമരാളം ..."  

 

പ്രതീക്ഷയുടെ സൂര്യതേജസ്സായി, സമാധാനത്തിന്റെ നിറനിലാവായി ഇനി ഓണനാളുകള്‍! വാനവും ഭൂമിയും സുന്ദര സുരഭിലമാകുന്ന ഈ വേളയില്‍ ഓരോ ജീവകണത്തിലും ഐശ്വര്യം നിറയട്ടെ. അനാഥബാല്യങ്ങളില്‍, വിറപൂണ്ട വാര്‍ധക്യങ്ങളില്‍, ദീനരോദനങ്ങളില്‍ ആശ്വാസത്തിന്റെ സാന്ത്വന സ്പര്‍ശമാകാന്‍ എന്നും നമുക്കേവര്‍ക്കുമാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ ...ഹൃദയപൂര്‍വം ഒരായിരം ഓണാശംസകള്‍ !

 

Tuesday, August 10, 2010

G.Venugopal Blog

അനിര്‍വചനീയമായോരനുഭവം പകരുന്ന കവിതയും ഗാനാലാപവും.
  നുരയുന്ന മൗനവും, മൗനത്തിലോഴുകുന്ന പ്രണയവും ഹൃദയവേണുവിലെ ശബ്ദതരംഗങ്ങളായുണരുമ്പോള്‍ ഏതോ നഷ്ടബോധത്തിന്റെ നനുത്ത ദുഃഖത്തില്‍ സ്വയമലിഞ്ഞില്ലാതാകുന്ന പോലെ....


കവിത :  സന്ദര്‍ശനം
രചന : ബാലചന്ദ്രന്‍ ചുള്ളിക്കാട്
സംഗീതം : ജയ്സണ്‍ ജെ നായര്‍
ആലാപനം : ജി വേണുഗോപാല്‍അധികനേരമായ് സന്ദര്‍ശകര്‍ക്കുള്ള മുറിയില്‍  മൗനം കുടിച്ചിരിക്കുന്നു നാം ...
ജനലിനപ്പുറം ജീവിതം പോലെ ഈ പകല്‍ വെളിച്ചം പൊലിഞ്ഞു  പോകുന്നതും
ചിറകു പൂട്ടുവാന്‍ കൂട്ടിലെക്കോര്‍മ്മതന്‍ കിളികളൊക്കെ പറന്നു പോവുന്നതും
ഒരു നിമിഷം മറന്നു പരസ്പരം മിഴികളില്‍ നമ്മള്‍  നഷ്ടപ്പെടുന്നുവോ..
മുറുകിയോ  നെഞ്ചിടിപ്പിന്റെ താളവും നിറയെ സംഗീതമുള്ള നിശ്വാസവും ....

പറയുവാനുണ്ടു  പൊന്‍ചെമ്പകം പൂത്ത കരളു പണ്ടേ കരിഞ്ഞു പോയെങ്കിലും
കറ പിടിച്ചോരെന്‍ ചുണ്ടില്‍  തുളുമ്പുവാന്‍ കവിത പോലും വരണ്ടു പോയെങ്കിലും
ചിറകുനീര്‍ത്തുവാനാവാതെ തൊണ്ടയില്‍ പിടയുകയാണോരേകാന്ത  രോദനം
സ്മരണതന്‍ ദൂര സാഗരം തേടിയെന്‍ ഹൃദയരേഖകള്‍ നീളുന്നു പിന്നെയും

കനകമൈലാഞ്ചി നീരില്‍ തുടുത്ത നിന്‍ വിരല്‍ തൊടുമ്പോള്‍ക്കിനാവു ചുരന്നതും 
നെടിയകണ്ണിലെ കൃഷ്ണകാന്തങ്ങള്‍ തന്‍ കിരണമേറ്റെന്റെ ചില്ലകള്‍ പൂത്തതും
മറവിയില്‍ മാഞ്ഞുപോയ നിന്‍ കുംങ്കുമ തരിപുരണ്ട ചിദംബരസന്ധ്യകള്‍

മരണ വേഗത്തിലോടുന്ന വണ്ടികള്‍  നഗര വീഥികള്‍ നിത്യ പ്രയാണങ്ങള്‍
മദിരയില്‍ മനം മുങ്ങി മരിക്കുന്ന  നരകരാത്രികള്‍ സത്രച്ചുമരുകള്‍
ചില നിമിഷത്തിലേകാകിയാം പ്രാണന്നലയുമാര്‍ത്തനായ് ഭൂതായാനങ്ങളില്‍  
ഇരുളിലപ്പോഴുദിക്കുന്നു നിന്‍ മുഖം കരുണമാന്ജനനാന്തര സാന്ത്വനം ..

നിറമിഴിനീരില്‍ മുങ്ങും തുളസിതന്‍ കതിരു പോലുടന്‍ ശുദ്ധനാകുന്നു ഞാന്‍
അരുതു ചൊല്ലുവാന്‍ നന്ദി കരച്ചിലിന്‍ അഴിമുഖം നമ്മള്‍ കാണാതിരിക്കുക
സമയമാകുന്നു പോകുവാന്‍ രാത്രിതന്‍ നിഴലുകള്‍ നമ്മള്‍ പണ്ടേ പിരിഞ്ഞവര്‍