G Venugopal Songs Melody Kavithakal Hits Film Songs Devotional Album

Sunday, February 26, 2012

Lyrics: "Verumoru thaliralla" Film: Cleopatra Singers: G Venugopal & Sujatha Mohan

G VenugopalBlog
 Lyrics:  "Verumoru thaliralla"  Film: Cleopatra

വെറുമൊരു തളിരല്ല നുള്ളിയെറിയുവാന്‍ നമ്മില്‍  നിറഞ്ഞൊരീ സ്നേഹം
(വെറുമൊരു തളിരല്ല)
മണ്ണിലെ മായുന്ന ചിത്രമല്ല ഞെട്ടറ്റു വീഴുന്ന സൂനമല്ല
(മണ്ണിലെ മായുന്ന)
ജന്മാന്തരങ്ങള്‍ തന്‍ പുണ്യമാണീ സ്നേഹം ഓ....
(വെറുമൊരു തളിരല്ല)
കാര്‍ കൊണ്ട വാനവും പെയ്തൊഴിഞ്ഞു ദൂരെ ശാരദാകാശം നിറം ചൊരിഞ്ഞു
(കാര്‍ കൊണ്ട)
പാര്‍വണ തിങ്കളും പാതിരാപൂക്കളും  കണ്ണോടു കണ്‍ നോക്കിനിന്നു
(വെറുമൊരു തളിരല്ല)
മണ്ണില്‍ പതിഞ്ഞ കാല്‍പ്പാടു നോക്കി ഇന്നു നീയെന്റെ പിന്നില്‍ നടന്നു വന്നു
(മണ്ണില്‍)
ഇത്തിരി മോഹവും ഒത്തിരി സ്വപ്നവും  നീയെന്റെ ജീവനില്‍ ചാര്‍ത്തി നിന്നു
(വെറുമൊരു തളിരല്ല)