Sreepooja :
Directed by : Kannanmaalil
Music : Perumbavoor G Raveendranath
Singer : G.Venugopal
കൃഷ്ണശിലയില്‍ ശില്പി തീര്‍ത്തൊരു ശില്പചാരുതയല്ല നീ..
സത്യ ധര്‍മ്മ സഹസ്രപത്മ പവിത്ര പീഠവിലാസിനി
അംബികെ അറിവായ് പനച്ചി വനത്തില്‍ വാണിടുമംബികെ ..
എന്‍റെ മാനസ പുഷ്പപാദുകം നിന്‍പദം പുണരേണമേ.... (കൃഷ്ണശിലയില്‍)
എത്രയെത്ര ഋതു കന്യകള്‍ വന്നു എത്രയെത്ര നവരാത്രികളില്‍ നിന്‍
ത്രുപ്പദത്തിലെഴുത്തിനിരുത്തി ഇപ്രപഞ്ച പിതാമഹനമ്മേ .... (കൃഷ്ണശിലയില്‍)
കൃഷ്ണതുളസി കതിരിനുപോലും പുഷ്പപദവി കൊടുത്തൊരു ദേവി
എത്ര വിരസിതമെങ്കിലുമെന്റെ ചിത്തകുസുമം ചാര്‍ത്തുകയില്ലേ .... (കൃഷ്ണശിലയില്‍)
No comments:
Post a Comment